ഫെബ്രുവരിയിലെ മികച്ച താരമായി ലിവർപൂളിന്റെ മുഹമ്മദ് സാലഹ്‌

- Advertisement -

പി.എഫ്.എയുടെ ഫെബ്രുവരിയിലെ മികച്ച താരമായി ലിവർപൂളിന്റെ മുഹമ്മദ് സാലഹ്‌ തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് താരം ഈ അവാർഡിന് അർഹനാവുന്നത്. സ്റ്റോക് സിറ്റിയുടെ ബട്ലൻഡ്, ചെൽസിയുടെ ഹസാഡ്, യുണൈറ്റഡിന്റെ ക്രിസ് സ്മാളിങ്, ബ്രൈറ്റൻ താരം പാസ്കൽ ഗ്രോസ് എന്നിവരെ മറികടന്നാണ് താരം അവാർഡ് നേടിയത്.

ഫെബ്രുവരിയിൽ നടന്ന മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ടു അസിസ്റ്റും നേടിയതാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.

ടോട്ടൻഹാം, സൗത്താംപ്ടൺ, വെസ്റ്റ് ഹാം എന്നീ ടീമുകൾക്കെതിരെയാണ് സാലഹ്‌ ഗോളുകൾ നേടിയത്. ഇതിൽ ടോട്ടൻഹാമിനെതിരെ രണ്ട് ഗോൾ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement