Site icon Fanport

ഈ കൊല്ലം കൗട്ടീഞ്ഞോ ലിവർപൂളിലേക്ക് ഇല്ലെന്ന് ക്ലോപ്പ്

മുൻ ലിവർപൂൾ താരം കൗട്ടീഞ്ഞോ ഈ വർഷം ലിവർപൂളിലേക്ക് വരില്ലെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഈ വർഷം ലിവർപൂളിൽ വലിയ താരങ്ങൾ എത്തില്ലെന്ന സൂചനയും ലിവർപൂൾ പരിശീലകൻ നൽകി. 2018 ജനുവരിയിൽ ലിവർപൂളിൽ നിന്ന് 146 മില്യൺ പൗണ്ടിന് ബാഴ്‌സലോണയിൽ എത്തിയ കൗട്ടീഞ്ഞോക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരം വീണ്ടും ലിവർപൂളിൽ തിരിച്ചെത്തും എന്ന വാർത്തകൾ വന്ന് തുടങ്ങിയത്.

കൗട്ടീഞ്ഞോ മികച്ച ഫുട്ബോൾ ആണെന്നും എന്നാൽ താരത്തെ ടീമിൽ എത്തിക്കാൻ കൂടുതൽ പണം ചിലവഴിക്കേണ്ടി വരുമെന്നും അത് കൊണ്ട് തന്നെ ഈ വർഷം താരം ലിവർപൂളിൽ എത്തില്ലെന്നും ക്ലോപ്പ് പറഞ്ഞു.ഇതോടെ കൗട്ടീഞ്ഞോ തിരിച്ച് പ്രീമിയർ ലീഗിൽ എത്തുമെന്ന വാർത്തകൾക്ക് അവസാനമാകും. നേരത്തെ പി.എസ്.ജി താരം നെയ്മറിനെ വീണ്ടും ബാഴ്‌സലോണയിൽ എത്തിക്കാൻ കൗട്ടീഞ്ഞോയെ നൽകാമെന്ന് ബാഴ്‌സലോണ പറഞ്ഞിരുന്നു.

Exit mobile version