Picsart 24 05 05 22 43 18 046

ടോട്ടനം ലിവർപൂളിനോടും പരാജയപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു നടന്ന മത്സരത്തിൽ ലിവർപൂൾ ടോട്ടനത്തെ തകർത്തു. ഇന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ലിവർപൂളിന് അവസാന കുറച്ച് ആഴ്ചകളായുള്ള മോശം പ്രകടനത്തിൽ നിന്ന് ഒരാശ്വാസമാണ് ഈ വിജയം‌. ടോട്ടനത്തിന് ആവട്ടെ അവരുടെ മോശം ഫോൻ തുടരുന്നതാണ് ഇന്നും കാണാനായത്.

ഇന്ന് പതിനാറാം മിനിറ്റിൽ മുഹമ്മദ് സലാ ആണ് ലിവർപൂളിനായി ലീഡ് എടുത്തത്‌‌. ആദ്യ പകുതിയുടെ അവസാനം റോബോട്സണിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. അമ്പതാം മിനിറ്റിൽ ഗാക്പോയും അറുപതാം മിനിറ്റിൽ ഹാർവി എലിയറ്റും ഗോൾ നേടിയതോടെ ലിവർപൂൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിലെത്തി.

അതിനുശേഷം ടോട്ടനം തിരിച്ചു വരാൻ ഒരു ശ്രമം നടത്തി. 72ആം മിനുട്ടിൽ റിച്ചാർലിസണിലൂടെ സ്പർസ് ഒരു ഗോൾ മടക്കി. 79ആം മിനുട്ടിൽ ഹ്യുങ് മിൻ സോണും കൂടി ഒരു ഗോൾ നേടിയതോടെ സ്കോർ 4-2 എന്നായി‌. ഇത് ആവേശകരമായ അവസാന മിനിറ്റുകൾ നൽകി.

ലീഗിൽ 36 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 78 പോയിന്റുമായി ലിവർപൂൾ മൂന്നാം സ്ഥാനത്ത് നൽകുകയാണ്. 60 പോയിന്റുമായി ടോട്നം അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. അവരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഏതാണ്ട് മങ്ങിയിരിക്കുകയാണ്.

Exit mobile version