ആൻഫീൽഡിൽ ഇന്ന് മേർസി സൈഡ് ഡെർബി

- Advertisement -

ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും വലിയ ഡർബികളിൽ ഒന്നായ മേർസി സൈഡ് ഡെർബി ഇന്ന്. ലിവർപൂൾ ഇന്ന് സ്വന്തം മൈതാനത്താണ് എവർട്ടനെ നേരിടുക. സാം അല്ലാഡെയ്‌സിന് കീഴിൽ മികച്ച ഫോമിലുള്ള എവർട്ടൻ ഇന്ന് ലിവർപൂളിന് കടുത്ത വെല്ലുവിളി ഉയർത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലിവർപൂളിന്റെ ആക്രമണ നിരയുടെ കരുത്ത് തടയാൻ ബിഗ് സാം എന്തൊക്കെയാവും കരുതി വച്ചിരിക്കുന്നത് എന്നതും ഇന്നത്തെ മത്സരത്തെ ആവേഷകരമാകും. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.45 നാണ് കിക്കോഫ്.

അവസാനം കളിച്ച രണ്ടു ലീഗ് കളികളിലും മികച്ച ജയം സ്വന്തമാക്കിയാണ് എവർട്ടൻ ഇന്ന് ആൻഫീൽഡിൽ എത്തുന്നത്. വെസ്റ്റ് ഹാമിനെതിരെയും ഹടെഴ്സ് ഫീൽഡിനെതിരെയും മികച്ച ജയമാണ് അവർ സ്വന്തമാക്കിയത്. ലിവർപൂൾ അവസാനം കളിച്ച 9 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുക. എവർട്ടൻ നിരയിൽ ഡിഫെണ്ടർ ഫിൽ ജാഗിയേൽക പരിക്ക് മാറി തിരിച്ചെത്തും. ലിവർപൂൾ നിരയിൽ പരിക്കേറ്റ ലെഫ്റ്റ് ബാക് മോറെനോക്ക് ഇന്ന് കളിക്കാനാവില്ല. പകരം ജെയിംസ് മിൽനറാവും ഇറങ്ങുക.

ലിവേർപ്പോൾ അവസാനം എവർട്ടനെതിരെ കളിച്ച 24 മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവി അറിഞ്ഞിട്ടില്ല. എവർട്ടൻ 17 മത്സരങ്ങളായി ആൻഫീൽഡിൽ ഒരു ജയം കണ്ടിട്ട്. എന്നും ആവേശം അതിര് കടക്കാറുള്ള മേർസി സൈഡ് ഡെർബിയിൽ 50 മത്സരങ്ങളിൽ 21 ചുവപ്പ് കാർഡുകളാണ് പിറന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ റഫറിക്ക് ഇന്നത്തെ മത്സരവും കടുത്തതാവും. ലിവർപൂൾ ആക്രമണ നിരയെ തടഞ്ഞു ഒരു പോയിൻറെങ്കിലും സ്വന്തമാക്കാൻ തന്നെയാവും എവർട്ടന്റെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement