ലിവർപൂളിന്റെ പ്രീസീസൺ സാൽസ്ബർഗിൽ, സ്ക്വഡ് പ്രഖ്യാപിച്ചു

Img 20210709 134850

പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ പ്രീസീസൺ ഓസ്ട്രിയയിൽ നടത്തും എന്ന് അറിയിച്ചു. ഓസ്ട്രിയയിലെ സാൽസ്ബർഗിലാകും ലിവർപൂളിന്റെ പരിശീലന ക്യാമ്പ് നടക്കുക. പ്രീസീസണിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളെ കുറിച്ചുള്ള് വിവരങ്ങൾ ക്ലബ് പിന്നീട് പ്രഖ്യാപിക്കും. പ്രീസീസണിൽ ടീമിലെ പ്രധാന താരങ്ങൾ ഒക്കെ എത്തും. കോപ അമേരിക്കയിൽ കളിക്കുന്ന താരങ്ങളും യൂറോ കപ്പിൽ കളിക്കുന്ന താരങ്ങളും വൈകി മാത്രമെ ക്യാമ്പിൽ ചേരുകയുള്ളൂ.

ലിവർപൂളിന്റെ പുതിയ സൈനിംഗ് ആയ കൊനാറ്റെ പ്രീസീസണിൽ ലിവർപൂളിനൊപ്പം ഉണ്ടാകും. കഴിഞ്ഞ സീസൺ പരിക്ക് കാരണം നഷ്ടപ്പെട്ട വാൻ ഡൈകും ടീമിനൊപ്പം ഓസ്ട്രിയയിലേക്ക് പോകും. സലാ, സാനെ, അലക്സാണ്ടർ അർനോൾഡ് എൻ തുടങ്ങി പ്രധാന താരങ്ങൾ ഒക്കെ ഉൾപ്പെടുന്ന 34 അംഗ സ്ക്വാഡാകും ഓസ്ട്രിയയിലേക്ക് പോവുക.

Players reporting for pre-season training on July 12

James Milner, Adrian, Ben Davies, Alex Oxlade-Chamberlain, Ibrahima Konate, Joel Matip, Nat Phillips, Divock Origi, Ben Woodburn, Rhys Williams, Virgil van Dijk, Joe Gomez, Trent Alexander-Arnold, Kostas Tsimikas, Caoimhin Kelleher, Sadio Mane, Mohamed Salah, Naby Keita, Curtis Jones, Taiwo Awoniyi, Marko Grujic, Harvey Elliott, Loris Karius, Takumi Minamino, Jake Cain, Leighton Clarkson, Marcelo Pitaluga, Harvey Davies, Billy Koumetio, Owen Beck, Kaide Gordon, Mateusz Musialowski, Tyler Morton, Conor Bradley.

Previous articleരവി രാംപോളിനെ വീണ്ടും ടീമിലെത്തിച്ച് ഡെര്‍ബിഷയര്‍
Next article“മെസ്സി തന്റെ ഏറ്റവും മികച്ച സുഹൃത്ത്, പക്ഷെ ഫൈനലിൽ സൗഹൃദമല്ല പ്രധാനം” – നെയ്മർ