Site icon Fanport

“ലിവർപൂൾ ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം അർഹിക്കുന്നു” – പോൾ പോഗ്ബ

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ അർഹിക്കുന്നു എന്ന് ലിവർപൂളിന്റെ ഏറ്റവും വലിയ ശത്രുക്കൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ. ലിവർപൂൾ കിരീടം നേടുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എന്ന നിലയിൽ തനിക്ക് സന്തോഷം ഇല്ല. പക്ഷെ സത്യം അംഗീകരിച്ചെ പറ്റുകയുള്ളൂ. ലിവർപൂൾ ഈ സീസണിൽ അത്ര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് അവർ ഇത്തവണ ലീഗ് കിരീടം അർഹിക്കുന്നു. പോഗ്ബ പറഞ്ഞു.

സീസണിൽ ഇപ്പോൾ ബഹുദൂരം മുന്നിൽ ഉള്ള ലിവർപൂളിന് ഇനി വെറും നാലു മത്സരങ്ങൾ കൂടെ വിജയിച്ചാൽ പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാം. ലിവർപൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് കിരീടം ആകും ഇത്. മൊത്തം ലീഗ് കിരീടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തൊട്ടടുത്ത് എത്താനും ഈ കിരീടം ലിവർപൂളിനെ സഹായിക്കും. ഇപ്പോൾ ലിവർപൂൾ 18 ലീഗ് കിരീടവും യുണൈറ്റഡ് 20 ലീഗ് കിരീടങ്ങളും ആണ് സ്വന്തമാക്കിയിട്ടുള്ളത്.

Exit mobile version