“ഈ ലിവർപൂളിൽ എക്കാലത്തെയും മികച്ച ലിവർപൂൾ” – ഗ്വാർഡിയോള

ഈ സീസണിലെ ലിവർപൂൾ ആണ് എക്കാലത്തെയും മികച്ച ലിവർപൂൾ ടീമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. തന്റെ ടീമിന്റെ ലിവർപൂളുമായുള്ള കിരീട പോരാട്ടത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആയിരുന്നു ഗ്വാർഡിയോള ഇങ്ങനെ പറഞ്ഞത്. താനും തന്റെ ടീമും കിരീട പോരിൽ ഉള്ളത് ലിവർപൂളിനോടാണ്. എക്കാലത്തെയും മികച്ച ലിവർപൂളിനോട് ഗ്വാർഡിയോള പറഞ്ഞു.

താൻ ഇതുവരെ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ടീമുകളിൽ ഒന്നാണ് ലിവർപൂൾ എന്നും പെപ് പറഞ്ഞു. പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച കിരീട പോരാട്ടത്തിനാണ് ഈ സീസൺ സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ ടോട്ടൻഹാമിനെ തോൽപ്പിച്ചതോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാമത് എത്തിയിരിക്കുകയാണ്‌. ഇനി ലീഗിൽ വെറും നാലു മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. വെറും ഒരു പോയന്റ് മാത്രമാണ് ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം. എങ്കിലും കിരീടം ഇപ്പോഴും സിറ്റിയുടെ കയ്യിൽ തന്നെയാണെന്നും സാധ്യത സിറ്റിക്കാണ് കൂടുതൽ എന്നും പെപ് ഗ്വാർഡിയോള പറഞ്ഞു.