“ലിവർപൂളിനെ തോൽപ്പിച്ച് സിറ്റിയെ സഹായിക്കണം” – വെസ്റ്റ് ഹാം പരിശീലകൻ

ഇന്ന് പ്രീമിയർ ലീഗിൽ ലിവർപൂളിന് ജീവൻ മരണ പോരാട്ടമാണ്. വെസ്റ്റ് ഹാമിനെ എവേ മത്സരത്തിൽ നേരിടുന്ന ലിവർപൂളിന് ഒരു വിധത്തിലും പോയിന്റ് നഷ്ടപ്പെടുത്താൻ പറ്റില്ല. ഇപ്പോൾ ലിവർപൂളിന് വെറും രണ്ട് പോയന്റ് പിറകിലായി സിറ്റി ഉണ്ട്. ഇന്ന് ലിവർപൂൾ പരാജയപ്പെട്ടാൽ സിറ്റിക്ക് കിരീട പ്രതീക്ഷ വർധിക്കും. എന്നാൽ ഇന്ന് സിറ്റിയെ സഹായിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്ന് വെസ്റ്റ് ഹാം പരിശീലകൻ മാനുവൽ പെലിഗ്രിനി പറഞ്ഞു.

മുൻ സിറ്റി പരിശീലകനായ പെലിഗ്രിനി താൻ എപ്പോഴും മാഞ്ചസ്റ്റർ സിറ്റി ആരാധകൻ ആണെന്നു പറഞ്ഞു. ഇന്ന് വിജയിച്ചാൽ താൻ ആദ്യം തന്റെ ടീമിനെ ഓർത്തു സന്തോഷിക്കും. അതിനൊപ്പം തന്നെ സിറ്റിക്ക് അത് സഹായമായല്ലോ എന്നും ഓർക്കും. താൻ എന്നും മാഞ്ചസ്റ്റർ സിറ്റി ആരാധാകനാണ്. അതുകൊണ്ട് തന്നെ അവരെ സഹായിക്കാൻ ആയാൽ സന്തോഷം ഉണ്ടാകും പെലിഗ്രിനി പറഞ്ഞു.

മുമ്പ് മൂന്ന് വർഷത്തോളം മാഞ്ചസ്റ്റർ സിറ്റി പരിശീലകനായിരുന്നിട്ടുള്ള പെലിഗ്രിനി ഒരു ലീഗ് കിരീടം സിറ്റിക്കായി നേടിക്കൊടുത്തിട്ടുമുണ്ട്.

Exit mobile version