Site icon Fanport

മൊ സലാ പരിശീലനത്തിൽ തിരികെയെത്തി

മുഹമ്മദ് സലാ പരിശീലനം പുനരാരംഭിച്ചു. ഇന്ന് മുതൽ താരം പൂർണ്ണ പരിശീലനത്തിൽ ഇറങ്ങി. ലിവർപൂൾ ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചു. ലീഗ് കപ്പ് ഫൈനലിനേക്ക് സലാ തിരികെ കളത്തിൽ എത്തും എന്നാണ് ലിവർപൂൾ പ്രതീക്ഷിക്കുന്നത്‌. സലാക്ക് ചെൽസിക്കും ലിവർപൂളിനും എതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു.

സലാ

ഈ സീസണിൽ 14 ഗോളുകളും 8 അസിസ്റ്റുകളും നേടിയ സലാ തിരികെ എത്തിയാൽ അത് ലിവർപൂളിന് വലിയ ഊർജ്ജമാകും. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ (AFCON) ഘാനയ്‌ക്കെതിരായ ഈജിപ്തിൻ്റെ മത്സരത്തിനിടെ ആയിരുന്നു ഫോർവേഡിന് പരിക്കേറ്റത്.

Exit mobile version