Site icon Fanport

ലിവർപൂൾ 12 മിഡ്ഫീൽഡർമാരുടെ പിറകെ ആണെന്ന് ക്ലോപ്പ്

ലിവർപൂൾ മാനേജർ, ക്ലോപ്പ്, ട്രാൻസ്ഫർ മാർക്കറ്റിൽ നിരവധി മിഡ്ഫീൽഡർമാരുടെ പിറകെ തന്റെ ക്ലബ്ബ് ഉണ്ടെന്നുള്ള കാര്യം സ്ഥിരീകരിച്ചു. വരാനിരിക്കുന്ന സീസണിന് മുന്നോടിയായി തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താൻ റെഡ്സ് ലക്ഷ്യമിടുന്നു എന്നും ക്ലോപ്പ് പറഞ്ഞു.

Pക്ലോപ്പ് 23 04 15 07 11 28 279

“ഞങ്ങൾ പന്ത്രണ്ടോളം മിഡ്ഫീൽഡർമാരിൽ തൽപ്പരരാണ്.. ഞങ്ങൾ ഇതിലെ ചിലരെ സ്വന്തമാൽകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – ക്ലോപ്പ് പറഞ്ഞു

ബൊറൂസിയ ഡോർട്ട്മുണ്ടിൽ മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഗഹിനായി ക്ലബ് ഇപ്പോൾ രംഗത്തില്ല എന്നും ലിവർപൂൾ ബോസ് സൂചിപ്പിച്ചു.

“കാലത്തിനനുസരിച്ച് ട്രാൻസ്ഫർ മാർക്കറ്റിലെ വിലകൾ മാറുന്നു. ക്ലബ്ബിനായി ഞങ്ങൾ തീരുമാനങ്ങൾ എടുക്കണം. ആരെയെങ്കിലും കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് ദേഷ്യപ്പെടാൻ കഴിയില്ല,” ക്ലോപ്പ് വിശദീകരിച്ചു. “ജൂഡിനെ മറ്റു ക്ലബുകൾ സ്വന്തമാക്കിയാൽ അത് അംഗീകരിക്കണം. മറ്റ് ടീമുകൾ ശക്തമാകുന്നത് കാണുന്നത് രസകരമല്ല – പക്ഷേ ഇത് സ്വാഭാവികമാണ്”. ക്ലോപ്പ് പറഞ്ഞു.

Exit mobile version