Site icon Fanport

ഇന്ന് ഇംഗ്ലണ്ടിൽ തീപ്പാറും, മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻഫീൽഡിൽ!!

ഇന്ന് ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗിൽ വലിയ ഒരു പോരാട്ടം ആണ് നടക്കുന്നത്. ഇംഗ്ലണ്ടിലെ ചിരകാല വൈരികൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരികയാണ്. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ആണ് പോരാട്ടം നടക്കുന്നത്. ഗംഭീര ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ലിവർപൂളിനെയും മറികടക്കാൻ ആകുമോ എന്ന് ഇന്ന് കണ്ടറിയാം. അവസാന കുറേ വർഷങ്ങളായി ആൻഫീൽഡിൽ വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയിട്ടില്ല.

മാഞ്ചസ്റ്റർ 23 03 05 01 20 59 341

സീസൺ തുടക്കത്തിൽ ഓൾഡ്ട്രാഫോർഡിൽ വെച്ച് രണ്ടു ടീമുകളും നേർക്കുനേർ വന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു വിജയം. അന്നത്തേക്കാൾ നല്ല ഫോമിലാണ് ടെൻ ഹാഗിന്റെ യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. ലീഗ് കപ്പ് വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനെയും തോൽപ്പിച്ചിരുന്നു.

ലിവർപൂൾ ആകട്ടെ പതിയെ ഫോമിലേക്ക് തിരിക്വ് വരികയാണ്. ലീഗിൽ അവർ ഇപ്പോൾ നല്ല ഫോമിൽ ആണ്. എങ്കിലും റയൽ മാഡ്രിഡിനോടേറ്റ പരാജയത്തിന്റെ ക്ഷീണം ഇപ്പോഴും ലിവർപൂളിനുണ്ട്. ഇന്ന് ജയിക്കുക ആണെങ്കിൽ ലിവർപൂളിന് ഈ സീസൺ നേർവഴിയിൽ ആക്കാൻ ആവുകയും ടോപ് 4 പ്രതീക്ഷകൾ സജീവമാക്കാനും ആകും.

ഇന്ന് രാത്രി 10 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാം.

Exit mobile version