സിറ്റിയെ തടയാൻ ലെസ്റ്റർ, ലിവർപൂളിന് സൗത്താംപ്ടൻ

പ്രീമിയർ ലീഗിൽ അപരാജിതരായി കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് ലെസ്റ്റർ സിറ്റിയുമായുള്ള.
പോരാട്ടം. ലെസ്റ്ററിന്റെ സ്വന്തം തട്ടകമായ കിംഗ്‌ പവർ സ്റ്റേഡിയത്തിൽ പെപ്പും ടീമും ഇറങ്ങുമ്പോൾ പക്ഷെ ലെസ്റ്റർ മികച്ച ഫോമിലാണ്. അവസാന നാല് മത്സരങ്ങളിൽ ഒന്നിൽ പോലും തോൽകാത്ത ലെസ്റ്റർ പുതിയ പരിശീലകൻ ക്ലോഡ് പ്യുവലിന് കീഴിൽ പതുക്കെ ഫോം വീണ്ടെടുത്ത് വരികയാണ്. സിറ്റിയാവട്ടെ 11 മത്സരങ്ങളിൽ നിന്ന് 3ഖ് പോയിന്റുമായി കുതിക്കുകയാണ്. സിറ്റിയുടെ ആക്രമണ നിരയെ തടുക്കുക എന്നത് തന്നെയാവും ലെസ്റ്റർ പരിശീലകന്റെ ആദ്യ കടമ്പയും.

സ്റ്റോക്കിനെതിരായ മത്സരത്തിൽ പരിക്കേറ്റ ലെസ്റ്റർ താരം വിൻസെന്റ് ഇബോറ പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. ബെൻ ചിൽവെലും കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി നിരയിൽ സെന്റർ ബാക്ക് നിക്കോളാസ് ഒറ്റാമെണ്ടി, ലെഫ്റ്റ് ബാക്ക് ഫാബിയൻ ഡെൽഫ് എന്നിവർ കളിക്കില്ല. ഒറ്റാമെണ്ടിക്ക് സസ്‌പെൻഷൻ ആണ്, ഡെൽഫ് പക്ഷെ പരിക്ക് കാരണം പുറത്തേക്കിറങ്ങും. അർജന്റീനയുടെ മത്സരത്തിന് ശേഷം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ ആരോഗ്യം വീണ്ടെടുത്തത് പെപ്പിന് ആശ്വാസമാവും.

തിരിച്ചടികൾക്ക് ശേഷം ഫോം വീണ്ടെടുത്ത ലിവർപൂളിന് ഇന്ന് സൗത്താംപ്ടന്റെ വെല്ലുവിളി. ലിവർപൂളിന്റെ സ്വന്തം മൈതാനമായ ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ ജയിക്കുക എന്നത് സൗത്താംപ്ടണ്‌ എളുപ്പമാവില്ല. പുതിയ പരിശീലകൻ പല്ലെഗ്രിറിനോയുടെ കീഴിൽ അത്രയൊന്നും മികച്ച തുടക്കം നേടാത്ത സൗത്താംപ്ടന് ഇന്ന് ജയിക്കാനായാൽ അത് ലീഗിലെ മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മാവിശ്വാസമാവും എന്ന് ഉറപ്പാണ്.

ലിവർപൂളിന് ഇത്തവണ കാര്യമായ പരിക്കിന്റെ പ്രശ്നങ്ങൾ ഇല്ല. കൂടാതെ ഏറെ നാളായി പരിക്കേറ്റ് പുറത്തായിരുന്ന ആദം ലല്ലാന മടങ്ങി എത്തിയത് അവർക്ക് കൂടുതൽ ഊർജമാവും. രാജ്യാന്തര മത്സരത്തിനിടക്കു പരിക്കേറ്റ മാനെ പക്ഷെ ആദ്യ ഇലവനിൽ കളിച്ചേക്കും. നേരിയ പരിക്ക് പറ്റിയ മാനെ നേരത്തെ ലിവർപൂളിലേക്ക് മടങ്ങി ടീമിനൊപ്പം ചേർന്നിരുന്നു. സൗത്താംപ്ടൻ താരം ലേമിന പരിക്ക് കാരണം കളിച്ചേക്കില്ല എന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണിൽ വിവിധ ടൂര്ണമെന്റുകളായി നാലു തവണ സൗതാംപ്ടനെ നേരിട്ട ലിവർപൂൾ ഒന്നിൽ പോലും ജയിച്ചിരുന്നില്ല. 2 തോൽവിയും 2 സമനിലയുമാണ് കഴിഞ്ഞ സീസണിൽ സൗത്താംപ്ടനെതിരെ ലിവർപൂളിന് നേടാനായത്.

ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ എവർട്ടൻ ക്രിസ്റ്റൽ പാലസിനെയും, ബെർന്ലി സ്വാൻസിയേയും, ബൗർന്മൗത് ഹഡഴ്‌സ്‌ഫീൽഡിനെയും നേരിടും.

 

ഇരു കളികളും ഇന്ന് രാത്രി 8.30 നാണ് കിക്കോഫ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകിരീട ഓർമ്മകളുമായി ചെൽസി ഇന്ന് വീണ്ടും വെസ്റ്റ് ബ്രോമിൽ
Next articleഇന്ന് ഒരു മത്സരം, മൂന്നു മലയാളികൾ കളത്തിൽ