Picsart 23 01 17 07 23 13 901

“പുറത്താക്കിയാൽ അല്ലാതെ താൻ ലിവർപൂൾ വിടില്ല” – ക്ലോപ്പ്

ഈ സീസണിൽ ലിവർപൂൾ ഫോം കണ്ടെത്താൻ വിഷമിക്കുക ആണ്. ലിവർപൂൾ പരിശീലകൻ ക്ലോപ്പിനെ ക്ലബ് പുറത്താക്കിയേക്കും എന്ന അഭ്യൂഹങ്ങളും ഉണ്ട്. എന്നാൽ താൻ ലിവർപൂളിൽ തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു. ലിവർപൂളിൽ നിന്ന് എന്നെ പറഞ്ഞു വിട്ടാൽ അല്ലാതെ താൻ ക്ലബ് വിടില്ല എന്ന് അദ്ദേഹം പറയുന്നു. തന്റെ ഭാവി ഇവിടെ ആണെന്നും താനല്ല വേറെ പലതും ആണ് മാറേണ്ടത് എന്നും അത് മാറ്റാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞു.

ക്ലോപ്പിനെ പുറത്താക്കാൻ ഉള്ള യാതൊരു ചിന്തയും ലിവർപൂളിന് ഇല്ല എന്ന് ഫബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്യുന്നു. ക്ലോപ്പിനെ പിന്തുണച്ച് ടീമിബെ തിരികെ ഫോമിൽ എത്തിക്കാൻ ആകും ലിവർപൂൾ മാനേജ്മെന്റ് ശ്രമിക്കുക. അവസാന മത്സരത്തിൽ ലിവർപൂൾ ബ്രൈറ്റണോട് 3-0ന്റെ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു‌. ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ലിവർപൂൾ പ്രീമിയർ ലീഗിൽ ഉള്ളത്.

Exit mobile version