ലിവർപൂളിന്റെ തേരോട്ടം!!! പ്രീമിയർ ലീഗ് എന്ന സ്വപ്നത്തിലേക്ക് ഒരു സ്വപ്ന യാത്ര!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ ഏഴു പോയന്റിന്റെ ലീഡ് പ്രീമിയർ ലീഗിൽ ഉണ്ടായിരുന്ന ലിവർപൂൾ കിരീടം കൈവിട്ടപ്പോൾ, മുമ്പ് ജെറാഡ് വീണതു കൊണ്ട് കിരീടം നഷ്ടപ്പോൾ… അപ്പോഴൊക്കെ ലിവർപൂളിന് നഷ്ടമായത് അവരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. കഴിഞ്ഞ തവണ ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ കിരീടമായ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയപ്പോഴും ലിവർപൂളിന് എവിടെയോ കുറേ സങ്കടങ്ങൾ ബാക്കി ഉണ്ടായിരുന്നു. അതും ഈ പ്രീമിയർ ലീഗ് എന്ന സ്വപ്നത്തെ കുറിച്ച് ഓർത്തായിരുന്നു.

5 ചാമ്പ്യൻസ് ലീഗ് ഉള്ള, ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ലിവർപൂളിന് പക്ഷെ ഇതുവരെ ഒരു പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ ആയിട്ടില്ല. ആ സങ്കടം ഇത്തവണ അവർക്ക് തീർത്തേ മതിയാവു. അത് മാത്രമാണ് അവരുടെ ഈ സീസണിലെ ലക്ഷ്യവും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 20 ലീഗ് കിരീടങ്ങൾ എന്നത് മറികടന്ന് വീണ്ടും ഇംഗ്ലണ്ടിലെ രാജാക്കന്മാരായി മാറുക എന്ന ലക്ഷ്യം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുരിതകാലം മാറും മുമ്പ് ആ ലക്ഷ്യത്തിൽ എത്താൻ ആകുമെന്ന് ലിവർപൂൾ ആരാധകരും കരുതുന്നു‌.

ഈ സീസണിൽ ഇതുവരെ കളിച്ച എട്ടു ലീഗ് മത്സരങ്ങളും ലിവർപൂൾ വിജയിച്ചു. തുടർച്ചയായ 17 ലീഗ് മത്സരങ്ങളാണ് ലിവർപൂൾ വിജയിച്ചിരിക്കുന്നത്. 17 ലീഗ് മത്സരങ്ങൾ ഇതിന വമ്പന്മാർ പലതും ലിവർപൂളിന് മുന്നിൽ എത്തി. പക്ഷെ ക്ലോപ്പിന്റെ ടീമിന്റെ ഊർജ്ജത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഒരു ടീമിനും ആയില്ല. സ്വന്തം ഗ്രൗണ്ടിൽ 44 മത്സരങ്ങളായി ഒരു ലീഗ് മത്സരം ലിവർപൂൾ പരാജയപ്പെട്ടിട്ട്. 2017 ഏപ്രിലിൽ ആണ് ഒരു ലീഗ് മത്സരം ആൻഫീൽഡിൽ ലിവർപൂൾ തോറ്റത്.

2015 ഒക്ടോബറിൽ ആയിരുന്നു ലിവർപൂളിന്റെ ചുമതല ക്ലോപ്പ് ഏറ്റെടുത്തത്. ക്ലോപ്പിൽ ലിവർപൂൾ മാനേജ്മെന്റും ആരാധകരും അർപ്പിച്ച വിശ്വാസമാണ് ഇപ്പോൾ അവസാന രണ്ടു സീസണുകളിലായി ലിവർപൂളിന് ലഭിക്കുന്നത്. ഇന്ന് യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബായി ലിവർപൂൾ മാറിയതും ക്ലബിന്റെ ക്ഷമ കൊണ്ടാണെന്ന് പറയാം. സലാ, മാനെ, ഫർമീനോ അറ്റാക്കിംഗ് നിരയും വാൻ ഡൈകും അലിസണും ഒക്കെ അടങ്ങിയ പ്രതിരോധ മതിലുകളും ഒക്കെ ഇനി ഒരു പ്രീമിയർ ലീഗ് കിരീടം കൂടെ ലിവർപൂളിന് നേടിക്കൊടുക്കണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഈ സീസണിലെ ലിവർപൂളിന്റെ തുടക്കവും, അവരുടെ അവസാന നിമിഷം വരെയുള്ള പോരാട്ട വീര്യവും ഒക്കെ ഇത്ര നേരത്തെ തന്നെ പ്രീമിയർ ലീഗ് കിരീടം ഈ സീസണിൽ ആൻഫീൽഡിലേക്ക് തന്നെ എത്തിക്കും എന്ന ഫുട്ബോൾ നിരീക്ഷകരെ കൊണ്ട് പ്രവചിപ്പിക്കുന്നു.