ലിവർപൂളിന് പ്രീമിയർ ലീഗ് കിട്ടാത്തതിൽ ഒരു സങ്കടവും ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന് പ്രീമിയർ ലീഗ് ലഭിക്കാത്തതിൽ തനിക്ക് യാതൊരു സങ്കടവും ഇല്ലാ എന്ന് മാഞ്ചസ്റ്റർ സിറ്റി താരം ഡിബ്രുയിൻ. പല താരങ്ങളും ഫുട്ബോൾ നിരീക്ഷകരും ലിവർപൂളും കിരീടം അർഹിക്കുന്നു എന്ന രീതിയിൽ അഭിപ്രായം പറയുന്ന സമയത്താണ് തനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല എന്ന അഭിപ്രായവുനായി ഡിബ്രുയിൻ എത്തിയത്. ലിവർപൂളിനേക്കാൾ നല്ല ടീമാണ് തങ്ങൾ എന്നതു കൊണ്ടാണ് സിറ്റി നേടിയത്. ഡിബ്ര്യുയിൻ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയാണ് തോറ്റത് എങ്കിൽ ലിവർപൂൾ സങ്കടപ്പെടാൻ നിക്കില്ലല്ലോ. പിന്നെ താൻ എന്തിന് ആ സിമ്പതി കാണിക്കണം എന്നും ഡിബ്രുയിൻ ചോദിച്ചു. മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായപ്പോൾ എല്ലാവരും വിമർശിക്കുകയാണല്ലോ ചെയ്തത് അല്ലാതെ സങ്കടപ്പെടുകയല്ലാലോ ചെയ്തത്. ഡി ബ്ര്യുയിൻ പറഞ്ഞു. ലിവർപൂൾ വൻ പോരാട്ടം നടത്തിയെന്നും പക്ഷെ അതുകൊണ്ട് അവരെ ഓർത്ത് സങ്കടപ്പെടാൻ ഒന്നും വയ്യ എന്നും ഡി ബ്രുയിൻ പറഞ്ഞു.