Picsart 23 05 05 14 22 44 342

അടുത്ത സീസണായുള്ള ലിവർപൂൾ ജേഴ്സി എത്തി

ലിവർപൂൾ 2023-24 സീസണായുഌഅ പുതിയ ഹോം ജേഴ്‌സി പുറത്തിറക്കി. 50 വർഷം മുമ്പ് ക്ലബിന്റെ ചുമതല വഹിച്ച ഇതിഹാസ താരം ബിൽ ഷാങ്ക്‌ലിയുടെ അവസാന സീസണിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് ജേഴ്സി ലിവർപൂൾ ഒരുക്കിയിരിക്കിന്നത്. 1973-74 സീസണിൽ ഷാങ്ക്‌ലിയുടെ എഫ് എ കപ്പ് നേടിയ ലിവർപൂൾ ടീം അണിഞ്ഞ ജേഴ്സിയോട് സമാനമാണ് പുതിയ ജേഴ്സി ഡിസൈൻ.

ചുവപ്പ് നിറത്തിലുള്ള ക്ലാസിക് ഡിസൈനാണ് പുതിയ കിറ്റിനുള്ളത്. ഒപ്പം വൈറ്റ് കോളറും വരുന്നു. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡ് ആയ നൈകി ആണ് ജേഴ്സി ഒരുക്കിയത്‌. ലിവർപൂളിന്റെ വെബ്സൈറ്റ് വഴിയും നൈകി ഷോറൂമുകൾ വഴിയും ജേഴ്സി വാങ്ങാം.


Exit mobile version