Site icon Fanport

സലാ തീ പോലെ! ലിവർപൂൾ പുതുയുഗം വിജയത്തോടെ തുടങ്ങി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വിജയ തുടക്കം. ഇന്ന് ആർനെ സ്ലോട്ടിനു കീഴിലെ ആദ്യ മത്സരത്തിൽ ഇപ്സിച് ടൗണിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഗോളും അസിസ്റ്റുമായി മൊ സലാ ആണ് ലിവർപൂളിന്റെ ഹീറോ ആയത്.

ആദ്യ ഗോൾ ആഘോഷിക്കുന്ന ജോടയും അർനോൾഡും
ആദ്യ ഗോൾ ആഘോഷിക്കുന്ന ജോടയും അർനോൾഡും

ഇന്ന് ആദ്യ പകുതിയിൽ ഇപ്സിചിൽ നിന്ന് നല്ല പ്രകടനം കണ്ടു. ലീഗിൽ പ്രൊമോഷൻ നേടി എത്തിയ ഇപ്സിച് ആദ്യ പകുതിയിൽ ലിവർപൂളിനെ ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് അടിക്കാൻ വിട്ടില്ല. ആദ്യ പകുതി ഗോൾ രഹിതമായി നിന്നു. രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. രണ്ടാം പകുതിയിൽ ലിവർപൂൾ അറ്റാക്ക് ശക്തിയാക്കി.

60ആം മിനുട്ടിൽ ഡിയേഗോ ജോട്ടയുടെ ഗോളിൽ ലിവർപൂൾ ലീഡ് എടുത്തു. മൊ സലായുടെ അസിസ്റ്റിൽ ആയിരുന്നു ജോട്ടയുടെ ഗോൾ. ഈ ഗോൾ വന്ന് അഞ്ച് മിനുട്ടിനകം ലീഡ് ഇരട്ടിയാക്കാൻ ലിവർപൂളിനായി. ഇത്തവണ മൊ സലായുടെ സ്ട്രൈക്ക് ആണ് വലയിൽ എത്തിയത്. ഇതോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു.

Exit mobile version