Site icon Fanport

“ലിവർപൂളിനെ പോലെ ഇത്രയും പരിക്ക് നേരിടേണ്ടി വന്നാൽ ആർക്കും അതിജീവിക്കാൻ ആകില്ല”

ഈ സീസണിൽ ഒരുപാട് പരിക്കുകൾ നേരിടേണ്ടി വന്ന ടീമാണ് ലിവർപൂൾ. പരിക്ക് കൊണ്ട് തന്നെ ലീഗ് കിരീട പോരാട്ടത്തിൽ ഒരുപാട് പിറകിലായിരിക്കുകയാണ് ലിവർപൂൾ. ഇത്രയും പരിക്ക് നേരിട്ടാൽ ലിവർപൂളിന് എന്നല്ല ഒരു ടീമിനും അതിജീവിക്കാൻ ആകില്ല എന്ന് ലിവർപൂൾ ഫുൾബാക്ക് ആയ റൊബേർട്സൺ പറഞ്ഞു. ഒരു ടീം 18 സെന്റർ ബാക്ക് കോമ്പിഷനുകൾ കളിക്കുക എന്നത് ഏതെങ്കിലും ടീമിന് ഉൾക്കൊള്ളാൻ ആകുമോ എന്ന് റൊബേർട്സൺ ചോദിക്കുന്നു.

വാൻ ഡൈക്, മാറ്റിപ്, ഗോമസ്, ഫബിനോ, ജോട, ഹെൻഡേഴ്സൺ എന്ന് തുടങ്ങി ഒരുപാട് താരങ്ങൾ പരിക്കേറ്റ് പുറത്താണ്. തങ്ങളുടെ ഡിഫൻസിൽ ഉള്ള താരങ്ങളിൽ കബാക് യുവതാരമാണെന്നും ബെൻ ഡേവിസ് ചാമ്പ്യൻഷിപ്പിൽ നിന്ന് വരുന്നതാണെന്നും റൊബേർട്സൺ പറഞ്ഞു. എങ്കിലും പരമാവധി ക്ലീൻഷീറ്റുകൾ സ്വന്തമാക്കാനാണ് ലിവർപൂൾ ശ്രമിക്കുന്നത് എന്നും അതിന് കഠിനമായി പ്രയത്നിക്കുന്നുണ്ട് എന്നും റൊബേർട്സൺ പറഞ്ഞു.

Exit mobile version