ലിവർപൂളിന് ആശ്വാസ വാർത്ത, രണ്ട് താരങ്ങൾ പരിക്ക് മാറി എത്തി

ലിവർപൂളിന്റെ രണ്ട് താരങ്ങൾ പരിക്ക് മാറി എത്തി. സെന്റർ ബാക്കായ മാറ്റിപും മിഡ്ഫീൽഡർ നാബി കെറ്റയുമാണ് പരിക്ക് മാറി എത്തിയത്. ഇരു താരങ്ങളും ഇന്ന് മുതൽ പരിശീലനം ആരംഭിച്ചതായി ക്ലോപ്പ് പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിൽ ഇരുവരും ഉണ്ടാകും. എന്നാൽ തിയാഗോ പരിക്ക് മാറി ഇനിയും എത്തിയിട്ടില്ല.

അടുത്തിടെ ആയി പരിക്ക് ലിവർപൂളിനെ നിരന്തരമായി വേട്ടയാടുന്നുണ്ട്. ഫബിനോയും വാൻ ഡൈകും തിയാഗോയും പരിക്കേറ്റ് ഇപ്പോൾ പുറത്താണ്. മാറ്റിപ്പ് വരുന്നതോടെ തൽക്കാം ലിവർപൂൾ ഡിഫൻസിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഉടൻ തന്നെ തിയാഗോയും കളത്തിൽ തിരികെ എത്തിയേക്കും.

Exit mobile version