പെനാൽറ്റി തുലച്ചും അടിച്ചും ബ്രൈറ്റൻ, ഇഞ്ചുറി ടൈമിലെ ഗോളിൽ സമനിലയിൽ കുടുങ്ങി ലിവർപൂൾ

4bbca612 Aa6c 4b35 866f 5e278489b1a2
- Advertisement -

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി ലിവർപൂൾ. ലീഗിൽ പതിനാറാംസ്ഥാനത്തുള്ള ബ്രൈറ്റൻ ആണ് ലിവർപൂളിനെ 1-1ന് സമനിലയിൽ കുടുക്കിയത്. ബ്രൈറ്റനെതിരെയുള്ള മത്സരത്തിൽ ഇഞ്ചുറി ടൈമിൽ വഴങ്ങിയ പെനാൽറ്റിയാണ് ലിവർപൂളിന് തിരിച്ചടിയായത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രൈറ്റന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും അത് മുതലാക്കാൻ അവർക്കായില്ല. ബ്രൈറ്റൻ താരം മൗപേ എടുത്ത പെനാൽറ്റി കിക്ക്‌ താരം പുറത്തടിച്ചു കളയുകയായിരുന്നു. തുടർന്ന് സലയിലൂടെ ലിവർപൂൾ ഗോൾ നേടിയെങ്കിലും വാർ ആ ഗോൾ നിഷേധിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ സലയുടെ പാസിൽ നിന്ന് ജോട്ടയാണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. തുടർന്ന് മാനെയിലൂടെ ലിവർപൂൾ രണ്ടാമത്തെ ഗോൾ നേടിയെങ്കിലും വാർ വീണ്ടും ലിവർപൂളിന് ഗോൾ നിഷേധിച്ചു. തുടർന്നാണ് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വെൽബെക്കിനെ റോബർട്സൺ ഫൗൾ ചെയ്തതിനു ബ്രൈറ്റന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചത്. പെനാൽറ്റി എടുത്ത ഗ്രോസ് ഗോളാക്കുകയും ചെയ്തതോടെ ജയം ഉറപ്പിച്ച മത്സരം ലിവർപൂൾ കൈവിടുകയായിരുന്നു.

Advertisement