ലിവർപൂൾ യുവതാരം ജോ ഗോമസിന് ശസ്ത്രക്രിയ, സീസൺ നഷ്ടമായേക്കും

ലിവർപൂളിന്റെ യുവ ഡിഫൻഡർ ജോ ഗോമസിന്റെ പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വരും എന്ന് ലിവർപൂൾ ക്ലബ് അറിയിച്ചു. നവംബർ അവസാനം പരിക്കേറ്റ ഗോമസിന്റെ പരിക്ക് ഇനിയും ഭേദമാകാത്തത് ആണ് ശസ്ത്രക്രിയ ചെയ്യാനുള്ള തീരുമാനത്തിൽ ടീമിനെ എത്തിച്ചത്. ഗോമസ് എപ്പോൾ തിരിച്ചുവരും എന്ന് പറയാൻ ആകില്ല എന്ന് ക്ലബ് പറഞ്ഞു. എന്നാൽ സീസൺ അവസാനിക്കും മുമൊ ഗോമസിനെ കളത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും ക്ലബ് അറിയിച്ചു.

പരിക്കിൽ ആണെങ്കിലും കഴിഞ്ഞ മാസം ലിവർപൂളിമായി ഗോമസ് പുതിയ കരാർ ഒപ്പിട്ടിരുന്നു. 2023 വരെ താരത്തെ ആൻഫീൽഡിൽ നിലനിർത്തുന്ന കരാറിലാണ് ഗോമസും ക്ലബും ഒപ്പു വെച്ചത്. 2015ൽ ചാൾട്ടണിൽ നിന്ന് ലിവർപൂളിൽ എത്തിയ യുവതാരം ലിവർപൂളിന്റെ സ്റ്റാർടിംഗ് ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായ സമയത്താണ് പരിക്കിന്റെ പിടിയിലായത്.. ഇതുവരെ ലിവർപൂളിനായി 55 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Exit mobile version