Site icon Fanport

“ലെസ്റ്റർ സിറ്റി ലിവർപൂളിനായി അത്ഭുതങ്ങൾ കാണിക്കും”

ഇന്ന് അത്ഭുതങ്ങൾ നടക്കും എന്ന് ലിവർപൂൾ മധ്യനിര താരം ഹെൻഡേഴ്സൺ. ലെസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ സിറ്റിയുമായി ഇന്ന് പ്രീമയർ ലീഗിൽ നടക്കുന്ന നിർണായ മത്സരത്തിൽ ലെസ്റ്റർ സിറ്റി അത്ഭുതങ്ങൾ കാണിക്കും എന്നാണ് ഹെൻഡേഴ്സൺ പ്രതീക്ഷിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി വിജയിക്കാതിരുന്നാൽ മാത്രമേ പ്രീമിയർ ലീഗിൽ ലിവർപൂളിന് കിരീട പ്രതീക്ഷയുള്ളൂ.

ഇന്ന് ലിവർപൂൾ താരങ്ങൾ എല്ലാം മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരം കാണും എന്ന് ഹെൻഡേഴ്സൺ പറഞ്ഞു. എല്ലാവരും ലെസ്റ്റർ സിറ്റി ലിവർപൂളിനെ സഹായിക്കും എന്ന പ്രതീക്ഷയിലാണ്. താൻ മുൻ ലിവർപൂൾ പരിശീലകനും ഇപ്പോൾ ലെസ്റ്റർ പരിശീകനുമായ റോഡ്ജസിന് മെസേജ് അയക്കണോ എന്ന് തമാശയായും ഹെൻഡേഴ്സൺ ചോദിച്ചു.

മാഞ്ചസ്റ്റർ സിറ്റി ആയാലും ലിവർപൂളായാലും കിരീടം ഒരുപോലെ അർഹിക്കുന്നവരാണ് എന്ന് ഹെൻഡേഴ്സൺ പറഞ്ഞു. ഇതിൽ കൂടുതൽ ഒന്നും ലിവർപൂളിന് ചെയ്യാൻ ആകില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു മത്സരം മാത്രം ശേഷിക്കേ 94 പോയന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ലിവർപൂൾ. ഒരു മത്സരം കുറവ് കളിച്ച സിറ്റി 92 പോയന്റുമായി രണ്ടാമതും ഉണ്ട്.

Exit mobile version