Picsart 24 01 22 00 25 20 077

വൻ വിജയവുമായി ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി ലിവർപൂൾ

വൻ വിജയവുമായി ലിവർപൂൾ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു. ഇന്ന് എവേ പോരാട്ടത്തിൽ ബൗണ്മതിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. ജോടയും നൂനിയസും ഇരട്ട ഗോളുകളുമായി ലിവർപൂളിന്റെ വിജയ ശില്പികളായി. ഇന്ന് ആദ്യ പകുതിയിൽ ഗോളുകൾ പിറന്നിരുന്നില്ല.

രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ നൂനിയസാണ് ലിവർപൂളിന് ലീഡ് നൽകിയത്. ജോടയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 71ആം മിനുട്ടിൽ ജോട ലീഡ് ഇരട്ടിയാക്കി. ഗാക്പോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 80ആം മിനുട്ടിൽ ജോട വീണ്ടും സ്കോർ ചെയ്തു. 90ആം മിനുട്ടിൽ നൂനിയസും തന്റെ രണ്ടാം ഗോൾ നേടി.

ഈ വിജയത്തോടെ ലിവർപൂൾ 48 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു‌.

Exit mobile version