സുവർണ്ണാവസരം നഷ്ടമാക്കി ലിവർപൂൾ, ആൻഫീൽഡിൽ സമനില

- Advertisement -

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനകകരായ മാഞ്ചസ്റ്റർ സിറ്റിയുമായി പോയിന്റ് വിത്യാസം 7 ആക്കി ഉയർത്താനുള്ള സുവർണാവസരം നഷ്ടമാക്കി ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ഇറങ്ങിയ അവർക്ക് ലെസ്റ്റർ സിറ്റിയുടെ 1-1 ന്റെ സമനില നേടാൻ മാത്രമാണ് സാധിച്ചത്. എങ്കിലും സിറ്റിയുമായുള്ള വിത്യാസം 5 പോയിന്റ് ഉണ്ട് എന്നത് ആശ്വാസമാകും.

മികച്ച തുടക്കമാണ് ലിവർപൂളിന് ലഭിച്ചത്. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ മാനെയുടെ ഗോളിൽ അവർ മുന്നിലെത്തി. പക്ഷേ പിന്നീട് ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും ലീഡ് ഉയർത്താൻ അവർക്കായില്ല. അതേ സമയം ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹാരി മക്വയർ ലെസ്റ്ററിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ വിജയ ഗോളിനായി ഫാബിഞ്ഞോ, സ്റ്ററിഡ്ജ്, ലല്ലാന എന്നിവരെ ക്ളോപ്പ് ഇറക്കിയെങ്കിലും അവർക്കാർക്കും ലെസ്റ്റർ പ്രതിരോധം മറികടക്കാനായില്ല.

Advertisement