ലിവർപൂൾ ഡിഫൻസിന് വീണ്ടും തിരിച്ചടി

ലിവർപൂൾ ഡിഫൻസിന് വീണ്ടും പരിക്ക് വില്ലനായിരിക്കുകയാണ്. സെന്റർ ബാക്കായ മാറ്റിപാണ് പുതുതായി പരിക്കിന്റെ പിടിയിലായിരിക്കുന്നത്. നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലായിരുന്നു മാറ്റിപിന് പരിക്കേറ്റത്. താരം കളിയുടെ അവസാന നിമിഷത്തിൽ ഒരു ഹൈ ബാളിന് ശ്രമിക്കുന്നതിനിടെ പരിക്കേൽക്കുകയായിരുന്നു.

മാറ്റിപിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ലിവർപൂൾ അറിയിച്ചു. 6 ആഴ്ചകളോളം മാറ്റിപ്പിന് പുറത്തിരിക്കേണ്ടി വരും. ലിവർപൂളിന്റെ അവസാന മൂന്ന് മത്സരത്തിലും സെന്റർ ബാക്കായി ഇറങ്ങിയ താരമായിരുന്നു മാറ്റിപ്. കഴിഞ്ഞ ആഴ്ച ഡിഫൻഡറായ ഗോമസും പരിക്കേറ്റ്
പുറത്തായിരുന്നു. ഗോമസും ആറാഴ്ചയോളം പുറത്തിരിക്കും. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ലിവർപൂൾ നേരിടേണ്ടത്.

Exit mobile version