“ഇത് ലിവർപൂളിനെതിരെ നടത്തിയ പ്രകടനത്തേക്കാൾ മോശം, സിറ്റി കളിച്ച പരിശീലന മത്സരം പോലെ”

Img 20211106 202918

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ. ഇന്ന് മാഞ്ചസ്റ്റർ സിറ്റിയോട് 2-0ന് മാത്രമെ പരാജയപ്പെട്ടുള്ളൂ എങ്കിലും ഇത് ലിവർപൂളിനോട് ഏറ്റ പരാജയത്തേക്കാൾ നാണംകെട്ട തോൽവി ആണെന്ന് ഇന്ന് സിറ്റിക്ക് എതിരെ നേരിട്ടത് എന്ന് കീൻ പറഞ്ഞു. സിറ്റി ഈ മത്സരം പരിശീലന മത്സരം പോലെയാണ് കളിച്ചത്. ശരിക്കും മെൻ vs ബോയ്സ് ആയിരുന്നു ഇന്നത്തെ മത്സരം എന്നും കീൻ പറഞ്ഞു.

ലിവർപൂളിനെ പോലൊരു ടീമല്ല മാഞ്ചസ്റ്റർ സിറ്റി. അവർ പന്ത് കൈവശം വെച്ച് എതിരാളികളെ ബുദ്ധിമുട്ടിക്കുന്നതിൽ രസം കണ്ടെത്തുന്നവരാണ് സിറ്റി. അതാണ് ഇന്ന് അവർ ചെയ്തത്. ഫ്രെഡും മക്ടോമിനെയും പോലുള്ള താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കാൻ മാത്രം മികവുള്ള താരങ്ങൾ എല്ലാം എന്നും കീൻ പറഞ്ഞു.

Previous articleഡി ഹിയയുടെ കാക്കത്തൊള്ളായിരം സേവുകളും യുണൈറ്റഡിനെ രക്ഷിച്ചില്ല, മാഞ്ചസ്റ്റർ ഡാർബി സിറ്റി കൊണ്ട് പോയി!!
Next article“താൻ ഉള്ള കാലത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കും” – ഒലെ