Site icon Fanport

വിജയിക്കാൻ ആകാതെ ലിവർപൂളും ചെൽസിയും

ലിവർപൂളിനും ചെൽസിക്കും ജയിക്കാൻ ആകാതെ ഒരു മത്സരം കൂടെ. ഇന്ന് ഇരു ടീമുകളും പ്രീമിയർ ലഗിൽ നേർക്കുനേർ വന്നപ്പോൾ ഒരു വിരസമായ മത്സരമാണ് കണ്ടത്. ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ അടിക്കാൻ ആയില്ല. ഗ്രഹാം പോട്ടറിനെ പുറത്താക്കിയ ശേഷം ആദ്യമായി കളത്തിൽ ഇറങ്ങി ചെൽസി നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ ഒന്നും പിറന്നില്ല.

ചെൽസി 23 04 05 02 30 55 927

ചെൽസി രണ്ടു തവണ പന്ത് വലയിൽ എത്തിച്ചു. ഒരു തവണ ഹാൻഡ് ബോളും ഒരു തവണ ഓഫ്സൈഡും ആ ഗോളുകൾ നിഷേധിക്കപ്പെടാൻ കാരണമായി. ലിവർപൂൾ ഇന്ന് തീർത്തും ദയനീയ ഫുട്ബോൾ ആണ് ഇന്ന് കളിച്ചത്. ഈ സമനിലയോടെ ചെൽസി 39 പോയിന്റുമായി 11ആം സ്ഥാനത്തും 43 പോയിന്റുമായി ലിവർപൂൾ 8ആമതും നിൽക്കുന്നു.

Exit mobile version