ഹഡേർസ്ഫീൽഡിനെ തോൽപ്പിച്ച് ലിവർപൂൾ വീണ്ടും വിജയവഴിയിൽ

- Advertisement -

ഹഡേർസ്ഫീൽഡ് ടൗണിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ലിവർപൂൾ വീണ്ടും വിജയവഴിയിൽ. കഴിഞ്ഞ മൂന്ന് മത്സരം ജയിക്കാതിരുന്ന ലിവർപൂളിന് ഈ വിജയം ആശ്വാസമാകും. ഒന്നാം പകുതിയിൽ ലിവർപൂൾ ആക്രമണം തടഞ്ഞു നിർത്തുന്നതിൽ ഹഡേർസ്ഫീൽഡ് വിജയിച്ചെങ്കിലും രണ്ടാം പകുതിയിൽ പൂർണമായും ലിവർപൂൾ ആക്രമണ നിരക്ക് കീഴടങ്ങുന്നതാണ് കണ്ടത്.

ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഫിർമിനോയെ ഫൗൾ ചെയ്തതിനു ലിവർപൂളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സാലയുടെ ഷോട്ട് ഹഡേർസ്ഫീൽഡ് ഗോൾ കീപ്പർ തടയുകയായിരുന്നു. തുടർന്ന് റീബൗണ്ട് പന്ത് ലഭിച്ച ഹെൻഡേഴ്സന്റെ ഷോട്ട് പോസ്റ്റിൽ തട്ട് മടങ്ങുകയും ചെയ്തു.

രണ്ടാം പകുതിയിൽ സർവ ശക്തിയുമെടുത്ത് പൊരുതിയ ലിവർപൂൾ 50ആം മിനുറ്റിൽ സ്റ്റുറിഡ്ജിലൂടെ ലീഡ് നേടി. ഹഡേർസ്ഫീൽഡ് ക്യാപ്റ്റൻ സ്മിത്തിന്റെ പിഴവിൽ നിന്നാണ് സ്റ്റുറിഡ്ജ് ഗോൾ നേടിയത്. തുടർന്ന് 58ആം മിനുറ്റിൽ ഫിർമിനോയിലൂടെ ലിവർപൂൾ ലീഡ് ഉയർത്തി.  ലിവർപൂൾ ആക്രമണത്തിനൊടുവിൽ കിട്ടിയ കോർണർ കിക്ക്‌ ഗോളാക്കിയാണ് ലിവർപൂൾ ലീഡ് ഇരട്ടിയാക്കിയത്.

തുടർന്ന് വിനാൽഡാമിലൂടെ  ലിവർപൂൾ മൂന്നാമത്തെ ഗോൾ നേടി പട്ടിക പൂർത്തിയാക്കി. സാലയുടെ പാസിൽ നിന്നാണ് വിനാൽഡം ഗോൾ നേടിയത്.  വിജയത്തോടെ ലിവർപൂൾ  പോയിന്റ് പട്ടികയിൽ 16 പോയിന്റോടെ ആറാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement