ആദ്യ മത്സരത്തിൽ തന്നെ ലിവർപൂളിന് തിരിച്ചടി, അലിസണ് പരിക്ക്!!

- Advertisement -

പ്രീമിയർ ലീഗ് സീസൺ തുടക്കത്തിൽ തന്നെ ലിവർപൂളിന് തിരിച്ചടി. ഇന്ന് നോർവിച് സിറ്റിക്ക് എതിരായ മത്സരം വിജയിച്ചു എങ്കിലും അവരുടെ പ്രധാന താരങ്ങളിൽ ഒന്നായ അലിസണെ അവർക്ക് നഷ്ടമായി. കളിയുടെ ആദ്യ പകുതിയിൽ അലിസണ് പരിക്കേറ്റ് കളം വിടേണ്ടി വന്നു. ഗോൾകിക്ക് എടുക്കുന്നതിനിടെ ആയിരുന്നു അലിസണ് പരിക്കേറ്റത്.

ആദ്യ പകുതിയിൽ അഡ്രിയൻ അലിസണ് പകരം കളത്തിൽ എത്തുകയും ചെയ്തു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റ് നേടിയ താരമായിരുന്നു അലിസൺ. കഴിഞ്ഞ മാസം കോപ അമേരിക്കയിൽ ബ്രസീലിനായും അലിസൺ കളിച്ചിരുന്നു. അലിസന്റെ പരിക്കിന്റെ വ്യാപ്തി വ്യക്തമല്ല. കൂടുതൽ പരിശോധനക്ക് ശേഷമേ വ്യക്തമാവുകയുള്ളൂ.

Advertisement