Site icon Fanport

ഗോളടിച്ചു കൂട്ടികൊണ്ട് ലിവർപൂളിന്റെ പുതിയ സീസണ് തുടക്കം

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊണ്ട് സീസൺ അവസാനിപ്പിച്ച പുതിയ സീസൺ ആഘോഷമാക്കി തന്നെ തുടങ്ങി. ഇന്നലെ പ്രീസീസൺ ഒരുക്കത്തിലെ ആദ്യ മത്സരത്തിൽ ഗോൾ മഴ തന്നെ ലിവർപൂൾ ഒരുക്കി. ലീഗ് വൺ ക്ലബായ ട്രാന്മെരെ റോവേഴ്സിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

പ്രമുഖ താരങ്ങളിൽ ഭൂരിഭാഗവും ടീമിൽ ഇല്ലാത്തതിനാൽ യുവ നിരയുമായാണ് ക്ലോപ്പ് ഇന്നലെ ഇറങ്ങിയത്. മിൽനർ, ഒറിഗി തുടങ്ങി വളരെ കുറച്ച് സീനിയർ താരങ്ങൾ മാത്രമേ ടീമിൽ ഉണ്ടായിരുന്നുള്ളൂ. യുവതാരം റിയൻ ബ്രൂയിസ്റ്ററാണ് ഇന്നലെ ലിവർപൂളിന്റെ താരമായത്. ബ്രൂയിസ്റ്റർ ഇരട്ട ഗോളുകൾ നേടി. ക്ലൈൻ, ഒറിഗി, കർടിസ് ജോൺസ്, ബോബി ഡുങ്കൺ എന്നിവരായിരുന്നു മറ്റു സ്കോറേഴ്സ്. ഇനി പ്രീസീസണിൽ ആറു മത്സരങ്ങൾ കൂടെ ലിവർപൂൾ കളിക്കും

Exit mobile version