Skysports Football Pep Lijnders 5622284

ലിവർപൂൾ അസിസ്റ്റന്റ് പരിശീലകനും കോവിഡ്

ലിവർപൂൾ അസിസ്റ്റന്റ് പെപ് ലിജൻഡേഴ്‌സിനും കോവിഡ് -19 പോസിറ്റീവ് ആയി. ക്ലോപ്പിന് കൊറോണ ആയതിനാൽ ലിജൻഡേഴ്സിന് ആയിരുന്നു നാളെ നടക്കുന്ന ലീഗ് കപ്പിന്റെ ചുമതല. ഇന്ന് അദ്ദേഹം നടത്താനിരുന്ന പത്ര സമ്മേളനം കൊറോണ കാരണം ഉപേക്ഷിച്ചു. ലീഗ് കപ്പ് സെമി ഫൈനൽ മാറ്റിവെക്കാനും ലിവർപൂൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലിവർപൂൾ ട്രെയിനിങ് ഗ്രൗണ്ട് അടച്ചതിനാൽ ഇന്നലെ ടീമിന് പരിശീലനം നടത്താനും ആയിട്ടില്ല.
മാനേജർ ക്ലോപ്പ്, ഗോൾകീപ്പർ അലിസൺ ബെക്കർ, ഡിഫൻഡർ ജോയൽ മാറ്റിപ്പ്, ഫോർവേഡ് റോബർട്ടോ ഫിർമിനോ, മറ്റ് മൂന്ന് സ്റ്റാഫ് അംഗങ്ങൾ എന്നിവർക്ക് കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയിരുന്നു. . സലാ, മാനെ, നാബി കേറ്റ എന്നിവർ ആഫ്രിക്കൻ നാഷൺസ് കപ്പിനും കൂടെ പോയതോടെ ലിവർപൂൾ കളിക്കാൻ താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുകയാണ്

Exit mobile version