കിരീട പോരാട്ടത്തിൽ പിന്നോട്ടില്ല, നിർണായക ജയവുമായി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഒരു ഇഞ്ച് പോലും പുറകോട്ട് പോകാതെ ലിവർ പൂൾ. ശക്തമായ പ്രതിരോധം നിരത്തിയ ന്യൂ കാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്ളോപ്പിന്റെ ടീം മറികടന്നത്. നിലവിൽ സിറ്റിയും ലിവർപൂളും 34 കളികൾ പിന്നീട്ടപ്പോൾ ഒരു പോയിന്റ് വ്യത്യാസത്തിൽ സിറ്റി ഒന്നാമതാണ്. 83 പോയിന്റാണ് സിറ്റിക്ക് ഉള്ളത്. ലിവർപൂൾ 82 പോയിന്റുണ്ട്.

ആദ്യ പകുതിയിൽ പിറന്ന ഏക ഗോളാണ് കളിയുടെ ഫലം നിർണയിച്ചത്. കളിയുടെ 19 ആം മിനുട്ടിൽ ജോട്ടയുടെ അസിസ്റ്റിൽ മധ്യനിര താരം നാബി കെയ്റ്റയാണ് ഗോൾ നേടിയത്. പിന്നീടും പതിവുപോലെ ലിവർപൂൾ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫിനിഷ് ചെയ്യാൻ അവർക്കായില്ല.