സ്വാൻസിയെ ഗോളിൽ മുക്കി ക്ളോപ്പും സംഘവും

- Advertisement -

കോച്ചിനെ പുറത്താക്കിയിട്ടും സ്വാൻസിയുടെ പ്രശ്നങ്ങൾ തീരുന്നില്ല. ഇത്തവണ ആൻഫീൽഡിൽ എതിരില്ലാത്ത 5 ഗോളുകൾക്കാണ് അവർ ലിവർപൂളിനോട് തോൽവി വഴങ്ങിയത്. ഇന്നത്തെ ക്ളോപ്പിന്റെ ടീം 38 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. വെറും 13 പോയിന്റ് മാത്രമുള്ള സ്വാൻസി അവസാന സ്ഥാനത് തന്നെ തുടരും.

ഫിലിപ് കുട്ടീഞ്ഞോ നേടിയ കിടിലൻ ഗോളിൽ ആറാം മിനുട്ടിൽ തന്നെ ലിവർപൂൾ സന്ദർശകർക്കെതിരെ ലീഡ് നേടി. പിന്നീട് രണ്ടാം പകുതിയിലാണ് ലിവർപൂൾ സ്വാൻസിയെ ഗോളിൽ മുക്കിയത്. ഫിർമിനോയുടെ ഗോളിൽ ലീഡ് ഉയർത്തിയ അവർ 65,66 മിനുട്ടുകളിൽ അലക്‌സാണ്ടർ അർണോൾഡ്,ഫിർമിനോ എന്നിവരിലൂടെ ലീഡ് നാലാക്കി. 82 ആം മിനുട്ടിലാണ് ഓക്സലൈഡ് ചേമ്പർലൈൻ അഞ്ചാം ഗോൾ നേടിയത്. മത്സരത്തിന്റെ ഒരു അവസരത്തിൽ പോലും സ്വാൻസിക്ക് ലിവർപൂൾ ഗോൾ മുഖത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനായില്ല.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഹഡഴ്സ് ഫീൽഡ്- സ്റ്റോക്ക് മത്സരം 1-1 ന്റെ സമനിലയിലും, ലെസ്റ്ററിനെ വാട്ട്ഫോർഡ് 2-1 ന് തോൽപിച്ചു. എവർട്ടൻ-വെസ്റ്റ്ബ്രോം മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement