സ്പർസിന് എതിരായ ജയം, സിറ്റിയുടെ റെക്കോർഡ് തകർത്ത് ലിവർപൂൾ

Photo: Liverpool FC
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടരുന്ന ലിവർപൂൾ സ്പർസിന് എതിരായ ജയത്തോടെ കുറിച്ചത് പുതിയ ലീഗ് റെക്കോർഡ്. ഒരു സീസണിൽ ആദ്യത്തെ 21 മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം എന്ന റെക്കോഡ് ആണ് ക്ളോപ്പിന്റെ ടീം ഇന്ന് കുറിച്ചത്. 21 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണ് ലിവർപൂൾ ഇത്തവണ നേടിയത്. 2018-2019 സീസണിൽ മാഞ്ചസ്റ്റർ സിറ്റി നേടിയ 59 പോയിന്റ് എന്ന റെക്കോർഡ് ആണ് അവർ പഴങ്കഥയാക്കിയത്.

നിലവിൽ 16 പോയിന്റ് മുന്നിൽ നിൽക്കുന്ന ലിവർപൂൾ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ ഇത്തവണ കിരീടം നേടുമെന്ന് ഏതാണ്ട് ഉറപ്പാണ്. സ്പർസിന് എതിരായ ജയത്തോടെ ലീഗിൽ പരാജയം അറിയാതെ ഒരു വർഷം എന്ന നേട്ടവും അവർ പൂർത്തിയാക്കി.

Advertisement