ആൻഫീൽഡിൽ ഇന്ന് ആവേശം, ക്ളോപ്പും മൗറീഞ്ഞോയും നേർക്കുനേർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആവേശം കൊടുമുടി കയറും. ആൻഫീൽഡിൽ ലിവർപൂളും മാഞ്ചെസ്റ്റർ യൂണൈറ്റഡും ഇന്ന് നേർക്കുനേർ. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം കിക്കോഫ്.

പ്രീമിയർ ലീഗിലെ ഏക അപരാജിത ടീമായ ലിവർപൂളിനെ അവരുടെ മൈതാനത്ത് പോയി വീഴ്ത്താൻ സാധിച്ചാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ ഊർജമാകും. രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് ഇന്ന് ജയിക്കാനായാൽ ഒന്നാം സ്ഥാനത്ത് മടങ്ങി എത്താനാകും. പ്രതിരോധ നിരയിലെ പരിക്കാണ്‌ ക്ളോപ്പ് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ജോയൽ മാറ്റിപ്, ജോ ഗോമസ് എന്നിവർക്ക് ഇന്ന് കളിക്കാനാവില്ല. അലക്‌സാണ്ടർ അർണോൽഡിന്റെ കാര്യവും സംശയത്തിലാണ്. റൈറ്റ് ബാക്ക് ക്ലയൻ പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്.

യൂണൈറ്റഡ് നിരയിൽ സ്മാളിംഗ്, ഡലോട്ട്, ലൂക്ക് ഷോ, ലിണ്ടലോഫ്, ഡാർമിയാൻ എന്നിവർ പരിക്കിന്റെ പിടിയിലാണ്. സമീപകാല മത്സരങ്ങളിൽ മൗറീഞ്ഞോ പുറത്തിരുത്തിയ പോൾ പോഗ്ബ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമോ എന്നതും യുണൈറ്റഡ് ആരാധകർക്ക് ആകാംക്ഷ ഉളവാക്കുന്ന കാര്യമാണ്.

Exit mobile version