Site icon Fanport

ചേംബർലിന് വീണ്ടും പരിക്ക്, രണ്ട് മത്സരങ്ങൾ കളിക്കാനാവില്ല

ലിവർപൂൾ മധ്യനിര താരം അലക്‌സ് ഓക്സലൈഡ് ചേംബർലിൻ വീണ്ടും പരിക്ക് പാട്ടി പുറത്ത്. ക്ലബ്ബ് ലോകകപ്പ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഈ മാസം ശേഷിക്കുന്ന ലിവർപൂളിന്റെ 2 മത്സരങ്ങൾ താരത്തിന് നഷ്ടമാകും എന്ന് ഉറപ്പായി.

ബോക്സിങ് ഡേയിൽ ലെസ്റ്ററിന് എതിരായ നിർണായക മത്സരവും പിന്നീട് മൂന്ന് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന വോൾവ്സിന് എതിരായ മത്സരവും ഇംഗ്ലണ്ട് ദേശീയ താരം കൂടിയായ ചേംബർലിന് കളിക്കാനാവില്ല. നേരത്തെ ലിഗമെന്റ് പരിക്ക് പറ്റിയ താരം ഒരു വർഷം പുറത്ത് ഇരുന്ന് വീണ്ടും കളിയിൽ സജീവമാകുന്നത് ഇടയിലാണ് താരത്തിന് വീണ്ടും പരിക്ക് പറ്റിയത്.

Exit mobile version