ആൻഫീൽഡിൽ റെക്കോർഡ് തുടരാൻ ലിവർപൂൾ ഇന്ന് ബൗണ്മൗത്തിന് എതിരെ

ആൻഫീൽഡിൽ റെക്കോർഡ് തുടരാൻ ലിവർപൂൾ ഇന്ന് ബൗണ്മൗത്തിന് എതി

ചാമ്പ്യൻസ് ലീഗിലെ ആവേശ ജയത്തിന് ശേഷം ലിവർപൂൾ ഇന്ന് പ്രീമിയർ ലീഗിൽ ബൗണ്മൗത് നെ നേരിടും. ആൻഫീൽഡിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 10 നാണ് മത്സരം കിക്കോഫ്.

ഹോം ഗ്രൗണ്ടിൽ ഈ സീസണിൽ തോൽവി വഴങ്ങാത്ത ഏക ടീമെന്ന റെക്കോർഡ് നില നിർത്താനാവും ഇന്ന് ക്ളോപ്പും സംഘവും ശ്രമിക്കുക. അതുകൊണ്ട് തന്നെ ആൻഫീൽഡിൽ അവരെ തോൽപിക്കുക എന്നത് എഡി ഹോവെക്കും സംഘത്തിനും ദുഷ്കരമാവും. പക്ഷെ മുൻപും ലിവർപൂളിന് മേൽ മികച്ച ജയങ്ങൾ നേടിയിട്ടുള്ള ബൗണ്മൗത് ടീമിന് സാധ്യതകൾ ഉണ്ട്.

ലിവർപൂൾ നിരയിൽ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ നിന്ന് ഏതാനും മാറ്റങ്ങൾ ഇന്ന് ഉണ്ടായേക്കും. ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് നും ആൻഡി രോബെർട്സണും വിശ്രമം അനുവദിച്ചേക്കും. ഇരുവർക്കും പകരം ആൽബെർട്ടോ മോറെനോ, ക്ലയ്ൻ എന്നിവർ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. കൂടാതെ സസ്‌പെൻഷൻ കാരണം സിറ്റിക്കെതിരെ കളിക്കാതിരുന്ന ജോർദാൻ ഹെൻഡേഴ്സണും ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും.

ബൗണ്മൗത് ടീമിൽ ജൂനിയർ സ്റ്റാനിസ്‌ലാസ്, ആദം സ്മിത്ത് എന്നിവർ പരിക്കിന്റെ പിടിയിലാണ്. പക്ഷെ മുൻ ലിവർപൂൾ താരം കൂടിയായ ജോർദാൻ ഐബ്‌ ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാലിശ്ശേരിയിൽ ഉഷാ തൃശ്ശൂരിന് വിജയം
Next articleഅമ്പലവയലിൽ സൂപ്പറിന് തോൽപ്പിച്ച് ന്യൂകാസിൽ ലക്കി സോക്കർ ആലുവ