ഫോം വീണ്ടെടുക്കാൻ ലിവർപൂൾ ഇന്ന് ഫുൾഹാമിനെതിരെ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലേറ്റ അപ്രതീക്ഷിത തോൽവിയിൽ കര കയറാൻ ലിവർപൂൾ ഇന്ന് പ്രീമിയർ ലീഗിൽ ഫുൾഹാമിനെ നേരിടും. ആൻഫീൽഡിൽ ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5.30 നാണ് മത്സരം കിക്കോഫ്.

ലിവർപൂൾ നിരയിലേക്ക് പരിക്ക് മാറി ഹെൻഡേഴ്സൻ, കെയ്റ്റ എന്നിവർ തിരിച്ചെത്തും. ചാമ്പ്യൻസ് ലീഗിൽ ബെഞ്ചിലായിരുന്ന ഫിർമിനോ ഇന്ന് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. ഫുൾഹാം നിരയിൽ മക്ഡൊണാൾഡും ജോ ബ്രയാനും ഇന്ന് പരിക്ക് കാരണം ഇറങ്ങിയേക്കില്ല. നിലവിലെ ഫോമിൽ ആൻഫീൽഡിൽ ലിവർപൂളിനെ മറികടക്കുക്ക എന്നത് ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ഫുൾഹാമിന് പ്രയാസകരമാകും.

ഇന്ന് പരാജയപ്പെടുകയാണെങ്കിൽ ഫുൾഹാം പരിശീലകൻ യോകോനോവിച്ചിന്റെ ഭാവിയിലും അത് നിർണായകമാകും. പ്രീമിയർ ലീഗ് പരിശീലകരിൽ ആദ്യം പുറത്താക്കുന്ന പരിശീലകനാവാൻ ഏറ്റവും സാധ്യത ഇപ്പോൾ അദ്ദേഹത്തിനാണ്.