Site icon Fanport

അത്ഭുതങ്ങൾ അവസാനിക്കാതെ പ്രീമിയർ ലീഗ് !! ലിവർപൂളിന് വില്ലയുടെ സെവനപ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നിൽ ലിവർപൂളിന് വമ്പൻ തോൽവി. ആസ്റ്റാൺ വില്ലയോട് 7-2 ന്റെ വൻ തോൽവിയാണ് അവർ ഇന്ന് നേരിട്ടത്. മത്സരത്തിൽ ചിന്നഭിന്നമായ ലിവർപൂൾ പ്രതിരോധം തന്നെയാണ് വില്ലക് വൻ ജയം സമ്മാനിച്ചതിൽ നിർണായക പങ്ക് വഹിച്ചത്.

തങ്ങളുടെ ചരിത്രത്തിലെ തന്നെ കൂറ്റൻ ജയങ്ങളിൽ ഒന്ന് നേടിയാണ് വില്ല ഇന്ന് ചാംപ്യന്മാർക്ക് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്. ഒലി വാറ്റ്കിൻസ് നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ആദ്യ പകുതിയിൽ തന്നെ വില്ല 4-1 ന് മുന്നിലായിരുന്നു. മുഹമ്മദ് സലായാണ് ആശ്വാസ ലിവർപൂൾ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ റോസ് ബാർക്ലി നേടിയ ഒരു ഗോളും ജാക് ഗ്രീലീഷ് നേടിയ 2 ഗോളുകളുമാണ്‌ വില്ലയുടെ 7 ഗോൾ വേട്ട പൂർത്തിയാക്കിയത്.

Exit mobile version