Picsart 23 10 02 00 46 14 567

ലിസാൻഡ്രോ മാർട്ടിനസിന് ശസ്ത്രക്രിയ, മൂന്ന് മാസം പുറത്തിരിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസ് വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകും. ഈ ആഴ്ച താരത്തിന്റെ കാലിൽ ശസ്ത്രക്രിയ നടക്കും. അതു കഴിഞ്ഞ് മൂന്ന് മാസത്തോളം ലിസാൻഡ്രോ കളത്തിന് പുറത്തായിരിക്കും. കഴിഞ്ഞ സീസണിൽ ലിസാൻഡ്രോയെ ദീർഘകാലം പുറത്തിരുത്തിയ അതേ പരിക്ക് വീണ്ടും എത്തിയതാണ് താരത്തിന് വിനയായത്.

ഇന്റർ നാഷണൽ ബ്രേക്കിന് മുമ്പുള്ള ആഴ്സണലിന് എതിരായ മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റിരുന്നു. ലിസാൻഡ്രോ പരിക്ക് സാരമല്ല എന്നാണ് ആദ്യം കരുതിയത് എങ്കിലും ഇപ്പോൾ ആ പരിക്ക് സാരമുള്ളതാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ്.

വരാനെ, ലിൻഡെലോഫ് എന്നിവരാകും ലിസാൻഡ്രോ വരുന്നത് വരെ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന സെന്റർ ബാക്ക് ഓപ്ഷൻ. മഗ്വയർ, എവാൻസ് എന്നിവരും ടീമിനൊപ്പം സെന്റർ ബാക്കുകളായി ഉണ്ട്.

Exit mobile version