Picsart 24 02 06 00 21 03 908

ലിസാൻഡ്രോ മാർട്ടിനസ് 2 മാസത്തോളം പുറത്തിരിക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും വലിയ തിരിച്ചടി. അവരുടെ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിനേറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. 2 മാസം എങ്കിലും ലിസാൻഡ്രോ പുറത്തിരിക്കും എന്നാണ് ക്ലബിന്റെ പ്രസ്താവന. ഇനി ഈ സീസണിൽ ലിസാൻഡ്രോ കളിക്കുമോ എന്നത് സംശയമാണ്. ലിസാൻഡ്രോ ഇന്നലെ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. ലിസാൻഡ്രോയുടെ മുട്ടിനാണ് പരിക്കേറ്റത്.

ലിസാൻഡ്രോയുടെ പരിക്ക് ആശങ്ക നൽകുന്നത് ആണെന്നും ഇത് നല്ല വാർത്തയല്ല എന്നും മത്സര ശേഷം ടെൻ ഹാഗ് പറഞ്ഞു. ലിസാൻഡ്രോ ദീർഘകാലം പുറത്തിരുന്ന് കഴിഞ്ഞ മാസം മാത്രമാണ് തിരികെ കളത്തിൽ എത്തിയത്‌. വീണ്ടും ലിചയെ നഷ്ടപ്പെട്ടാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീണ്ടും പ്രതിസന്ധിയിലാക്കും.

Exit mobile version