Picsart 22 12 29 00 45 59 881

ലോകകപ്പ് ജേതാവായ ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്ററിൽ തിരികെയെത്തി. ഇന്നലെ കാരിങ്ടണിൽ എത്തിയ ലിസാൻഡ്രോ യുണൈറ്റഡിനൊപ്പം പരിശീലനം നടത്തി. അർജന്റീനക്ക് ഒപ്പം ലോകകപ്പ് നേടിയ ലിസാൻഡ്രോ മാർട്ടിനസ് ലോകകപ്പ് കഴിഞ്ഞ ശേഷം നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് മത്സരങ്ങളിലും ഉണ്ടായിരുന്നില്ല. ഈ രണ്ട് മത്സരങ്ങളും യുണൈറ്റഡ് വിജയിച്ചിരുന്നു.

ലോകകപ്പ് വിജയിച്ചതിനാൽ ലിസാൻഡ്രോക്ക് അധിക സമയം വിശ്രമം നൽകാൻ ആയിരുന്നു ടെൻ ഹാഗ് തീരുമാനിച്ചത്. 31ന് നടക്കുന്ന വോൾവ്സിന് എതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ ലിസാൻഡ്രോ സ്ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ ലിസാൻഡ്രോ ഇല്ലാത്തതിനാൽ വരാനെയും ലൂക് ഷോയും ആയിരുന്നു സെന്റർ ബാക്കിൽ ഇറങ്ങിയത്‌. ലിസാൻഡ്രോ എത്തിയതോടെ വീണ്ടും വരാനെ-ലിസാൻഡ്രോ കൂട്ടുകെട്ട് യുണൈറ്റഡ് ഡിഫൻസിൽ കാണാൻ ആകും.

Exit mobile version