Picsart 23 09 04 11 28 56 025

ലിസാൻഡ്രോ മാർട്ടിനസിന്റെ പരിക്ക് സാരമുള്ളതല്ല, അർജന്റീനക്ക് ആയി കളിക്കും

ഇന്നലെ ആഴ്സണലിന് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റിരുന്നു. എന്നാൽ ലിസാൻഡ്രോക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ട്. താരം ഇന്നലെ പരിക്കേറ്റ ഉടനെ കളം വിട്ടത് ഏറെ ആശങ്കകൾ നൽകിയിരുന്നു. എന്നാൽ ആ പരിക്ക് ചെറിയ പരിക്ക് മാത്രമാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ മത്സര ശേഷം ലിസാൻഡ്രോ അർജന്റീന ദേശീയ ടീമിനൊപ്പം ചേരാൻ ആയി തന്റെ രാജ്യത്തേക്ക് യാത്ര തിരിച്ചു. അർജന്റീനക്ക് ഒപ്പം രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ലിസാൻഡ്രോ കളിക്കും. ഇക്വഡോറിനും ബൊളീവിയക്കും എതിരെയാണ് അർജന്റീനയുടെ മത്സരങ്ങൾ. ഇന്റർ നാഷണൽ കഴിഞ്ഞു വരുന്ന മത്സരങ്ങളിൽ ലിസാൻഡ്രോ യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version