Site icon Fanport

ലിസാൻഡ്രോ മാർട്ടിനസ് വീണ്ടും ദീർഘകാലം പുറത്തിരിക്കാൻ സാധ്യത

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും വലിയ തിരിച്ചടി. അവരുടെ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിന് വീണ്ടും പരിക്കേറ്റു. ലിസാൻഡ്രോ ഇന്നലെ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. ലിസാൻഡ്രോയുടെ മുട്ടിനാണ് പരിക്കേറ്റത്. താരം വീണ്ടും ദീർഘകാലം പുറത്തിരുന്നേക്കും.

ലിസാൻഡ്രോ 24 02 05 09 04 49 315

ലിസാൻഡ്രോയുടെ പരിക്ക് ആശങ്ക നൽകുന്നത് ആണെന്നും ഇത് നല്ല വാർത്തയല്ല എന്നും മത്സര ശേഷം ടെൻ ഹാഗ് പറഞ്ഞു. ലിസാൻഡ്രോയുടെ പരിക്ക് എത്ര മാത്രം ഗുരുതരമാണെന്ന് ഇന്ന് കൂടുതൽ സ്കാനുകൾ നടത്തിയ ശേഷം മനസ്സിലാകും. ലിസാൻഡ്രോ ദീർഘകാലം പുറത്തിരുന്ന് കഴിഞ്ഞ മാസം മാത്രമാണ് തിരികെ കളത്തിൽ എത്തിയത്‌. വീണ്ടും ലിചയെ നഷ്ടപ്പെട്ടാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീണ്ടും പ്രതിസന്ധിയിലാക്കും.

Exit mobile version