ലിംഗാർഡ് ഫോമിലേക്ക് തിരികെ എത്തിയെന്ന് ഒലെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ജെസ്സി ലിംഗാർഡ് ഫോമിലേക്ക് തിരികെ എത്തിയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. ടോട്ടൻഹാമിനും മാഞ്ചസ്റ്റർ സിറ്റിക്കും എതിരായ മത്സരങ്ങളിൽ ലിംഗാർഡ് മികച്ച പ്രകടനം നടത്തുകയും രണ്ട് വലിയ വിജയങ്ങൾ നേടാൻ സഹായിക്കുകയും ചെയ്തിരുന്നു. ലിംഗാർഡ് തന്റെ പഴയ ഫോമിലേക്ക് തിരികെ എത്തിയിരിക്കുകയാണ് എന്ന് ഒലെ പറഞ്ഞു.

ലിംഗാർഡിന് പിച്ചിലെ പ്രശ്നങ്ങൾക്ക് ഒപ്പം ഫുട്ബോളിന് പുറത്തുള്ള പ്രശ്നങ്ങളും ലിംഗാർഡിന് നേരിടാൻ ഉണ്ടായിരുന്നു. ഇതൊക്കെ മറികടന്ന് ലിംഗാർഡ് ഫോമിലേക്ക് എത്തിയതിൽ സന്തോഷം ഉണ്ട് എന്ന് ഒലെ പറഞ്ഞു. തീർത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് രക്തം സിരകളിൽ ഉള്ള താരമാണ് ലിംഗാർഡ് അങ്ങനെയുള്ളവർ ടീമിൽ ഉണ്ടാകുന്നത് വലിയ കാര്യമാണെന്നും ഒലെ പറഞ്ഞു. താൻ ആണ് ലിംഗാർഡിന് മുമ്പ് അണ്ടർ 23 യുണൈറ്റഡ് ടീമിൽ അരങ്ങേറ്റം നൽകിയത്‌ എന്നും ഒലെ ഓർമ്മിപ്പിച്ചു.

Advertisement