ലിംഗാർഡുമായി യാതൊരു പ്രശ്നവും ഇല്ല എന്ന് റാൾഫ് റാങ്നിക്

Img 20220207 223130

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ജെസ്സി ലിംഗാർഡുമായി തനിക്ക് ‘വളരെ നല്ല’ ബന്ധമാണെന്നും ഒരു പ്രശ്നവും ഇല്ല എന്നും പരിശീലകൻ റാൽഫ് റാംഗ്നിക്ക് പറഞ്ഞു. മിഡിൽസ്‌ബ്രോയ്‌ക്കെതിരായ വെള്ളിയാഴ്ച നടന്ന എഫ്‌എ കപ്പിന്റെ നാലാം റൗണ്ട് മത്സരത്തിൽ ലിംഗാർഡ് പങ്കെടുത്തിരുന്നില്ല. താരത്തെ ക്ലബ് വിടാൻ അനുവദിക്കാത്തത് ആണ് ഇതിനു കാരണം എന്നാണ് റിപ്പോർട്ടുകൾ.

“ജെസ്സിയുമായി ബന്ധപ്പെട്ട്, എനിക്ക് അവനുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്, മേസൺ ഗ്രീൻവുഡ് പ്രശ്നം വരുന്നതുവരെയെങ്കിലും അവനെ വിട്ടയക്കാൻ ഞാൻ തയ്യാറായിരുന്നുവെന്ന് അവനറിയാം.” റാങ്നിക്ക് പറഞ്ഞു.

“ഞാനും ജെസ്സിയും തമ്മിൽ ഒരു പ്രശ്‌നവുമില്ല, തിരിച്ചും. അവനെ ടീമിൽ ഉൾപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, അവൻ നാളത്തെ മത്സരത്തിനുള്ള ടീമിലുണ്ടാകും.” അദ്ദേഹം പറഞ്ഞു.