ജെസ്സി ലിംഗാർഡിനെ തടയാൻ ആരുമില്ല, ലെസ്റ്ററിനെയും വെസ്റ്റ് ഹാം വീഴ്ത്തി

20210411 201819
Credit: Twitter
- Advertisement -

വെസ്റ്റ് ഹാമിൽ ലിംഗാർഡിന്റെ മാജിക്ക് തടയാൻ ആർക്കും ആവുന്നില്ല. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്ററിനെ നേരിട്ട വെസ്റ്റ് ഹാം 3-2 എന്ന സ്കോറിന് വിജയിച്ചപ്പോൾ താരമായി മാറിയത് ലിംഗാർഡ് തന്നെ ആയിരുന്നു. ഇരട്ട ഗോളുകളുമായാണ് ലിങാർഡ് ഇന്ന് തിളങ്ങിയത്. ആദ്യ പകുതിയിൽ തന്നെ ലിങാർഡിന്റെ ഗോളുകൾ വെസ്റ്റ് ഹാമിനെ 2-0ന് മുന്നിൽ എത്തിച്ചു.

29 മിനുട്ടിൽ സ്വന്തം കൗഫലിന്റെ പാസ് ഒരു വൺ ടച്ച് സ്ട്രൈക്കിലൂടെ ആണ് ലിംഗാർഡ് വലയിൽ എത്തിച്ചത്. 44ആം മിനുട്ടിൽ ബൗവന്റെ പാസിൽ നിന്ന് ലിങാർഡിന്റെ രണ്ടാം ഗോളും വന്നു. വെസ്റ്റ് ഹാമിനായി 9 ലീഗ് മത്സരങ്ങളിൽ നിന്ന് ഇതുവരെ എട്ട് ഗോളുകൾ നേടാൻ ലിംഗാർഡിനായി. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഗോൾ നേടി ബോവൻ മൂന്നാം ഗോളും നേടി.

70ആം മിനുട്ടിലെയും 90ആം മിനുട്ടിലെയും ഇഹെനാചോയുടെ ഗോളുകൾ ലെസ്റ്ററിന് പ്രതീക്ഷ നൽകി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. ഈ വിജയം 55 പോയിന്റുമായി വെസ്റ്റ് ഹാമിനെ മൂന്നാമത് എത്തിച്ചു. 56 പോയിന്റുമായി ലെസ്റ്റർ മൂന്നാമത് ആണുള്ളത്.

Advertisement