Picsart 23 06 09 18 24 09 932

ലിൻഡെലോഫിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വിക്ടർ ലിൻഡെലോഫിനെ സ്വന്തമാക്കാൻ ആരും ശ്രമിക്കണ്ട എന്ന് ക്ലബ് വ്യക്തമാക്കി. ലിംഡെലോഫിനെ ലോണിൽ അയക്കാനോ വിൽക്കാനോ തയ്യാറല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലിൻഡെലോഫിനെ ടീമിൽ ആവശ്യമുണ്ട് എന്ന് ടെൻ ഹാഗ് തീരുമാനിക്കുക ആയിരുന്നു. കഴിഞ്ഞ ജനുവരിയിലും യുണൈറ്റഡ് ലിൻഡെലോഫിനായുള്ള മറ്റു യൂറോപ്യൻ ക്ലബുകളുടെ നീക്കങ്ങൾ തടഞ്ഞിരുന്നു.

ഈ സീസണിൽ അവസാന മാസങ്ങളിൽ വരാനെയും ലിസാൻഡ്രോ മാർട്ടിനസും പരിക്കേറ്റ് പുറത്തായപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ ചുമതല ലിൻഡെലോഫ് ഏറ്റെടുത്തിരുന്നു. താരം മികച്ച പ്രകടനം നടത്തി ആരാധകരുടെയും കോച്ചിന്റെയും വിശ്വാസവും നേടിയിരുന്നു. യുണൈറ്റഡ് പുതിയ ഒരു സെന്റർ ബാക്കിനെ കൂടെ സൈൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം മഗ്വയറിനെ വിൽക്കാനും നോക്കുന്നുണ്ട്.

27കാരനായ ലിൻഡെലോഫ് അവസാന 5 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ് ഉണ്ട്. ബെൻഫികയിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 150ൽ അധികം മത്സരങ്ങൾ താരം ഇതിനകം യുണൈറ്റഡിനായി കളിച്ചു.

Exit mobile version