വരാനെ ഉണ്ടാകില്ല, മാർട്ടിനസിന് ഒപ്പം ഇനി മഗ്വയറോ ലിൻഡെലോഫോ!

മാഞ്ചസ്റ്റർ യുണൈറ്റഡ് ദീർഘകാലത്തിന് ശേഷം സെന്റർ ബാക്കിൽ ഒരു സ്ഥിരത ലഭിച്ച് വരികയായിരുന്നു. അവസാന നാലു മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോൾ പോലും ഓപ്പൺ പ്ലേയിൽ നിന്ന് വഴങ്ങിയിരുന്നില്ല. ആകെ വഴങ്ങിയ ഗോൾ പെനാൾട്ടിയിൽ നിന്ന് ആയിരുന്നു. ഡിഫൻസ് ശക്തമാകാൻ കാരണം ടെൻ ഹാഗിന് കീഴിൽ വരാനെയും ലിസാൻഡ്രോയും സ്ഥാപിച്ച സെന്റർ ബാക്ക് കൂട്ടുകെട്ട് ആയിരുന്നു.

20221025 143028

എന്നാൽ ചെൽസിക്ക് എതിരെ വരാനെ പരിക്കേറ്റ് പോയതോടെ കാര്യങ്ങൾ വീണ്ടും ആശങ്കയിൽ ആയിരിക്കുകയാണ്. വരാനെ ഇനി ലോകകപ്പ് കഴിഞ്ഞ് മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് തിരികെ എത്തുകയുള്ളൂ. സെന്റർ ബാക്കിൽ ലിസാൻഡ്രോക്ക് ഒപ്പം ആര് ഇറങ്ങും എന്നാകും ഏവരും ഉറ്റു നോക്കുന്നത്. ലിൻഡെലോഫും ഒപ്പം ക്ലബ് ക്യാപ്റ്റൻ മഗ്വയറും ആണ് ബെഞ്ചിൽ ഉള്ള താരങ്ങൾ. ലിൻഡെലോഫിന് ആകും പ്രഥമ പരിഗണന എന്നാണ് സൂചനകൾ. വരാനെ പരിക്ക് ആയി പോയപ്പോൾ അദ്ദേഹം ആയിരുന്നു പകരം എത്തിയത്.

ഹാരി മഗ്വയറിന് ഏറെ കാലമായി നേരിടുന്ന വിമരശനങ്ങൾക്ക് മറുപടി നൽകാനും ലോകകപ്പിന് മുമ്പ് ഫോമിലേക്ക് ഉയരാനുമുള്ള അവസരമാകും ഇത്. അതുകൊണ്ട് തന്നെ മഗ്വയർ വരാനെക്ക് പകരക്കാരൻ ആകാൻ ആകുമെന്ന പ്രതീക്ഷയിൽ ആയിരിക്കും. അവസാന സീസണുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട താരം കൂടിയാണ് മഗ്വയർ.