Site icon Fanport

അവസാന കുറേ കാലമായി പരിക്കും സഹിച്ചാണ് കളിക്കുന്നത് എന്ന് ലിൻഡെലോഫ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ ലിൻഡെലോഫ് താൻ പരിക്കും സഹിച്ചാണ് അവസാന കുറേ കാലമായി കളിക്കുന്നത് എന്ന് വ്യക്തമാക്കി. പുറം വേദന കാരണം ഇടക്കിടെ ടീമിൽ നിന്ന് പുറത്താകുന്നുണ്ട് ലിൻഡെലോഫ്. ഇടക്കിടെ വിശ്രമം ലഭിക്കുന്നത് ഗുണം ചെയ്യുന്നുണ്ട് എന്ന് സ്വീഡിഷ് ഡിഫൻഡർ പറഞ്ഞു. മഗ്വയറിനൊപ്പം യുണൈറ്റഡിന്റെ പ്രധാന സെന്റർ ബാക്ക് പങ്കാളിയാണ് ലിൻഡെലോഫ്.

ഈ സീസണിൽ 20 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ലിൻഡെലോഫ് കളിച്ചിട്ടുണ്ട്. അവസാന രണ്ടു മാസമായി പരിക്ക് അലട്ടുന്നുണ്ട് എന്ന് ലിൻഡെലോഫ് പറഞ്ഞു. ടീമും താനും നല്ല രീതിയിൽ തന്റെ പരിക്കിനെ ശ്രദ്ധിക്കുന്നുണ്ട് എന്നും ലിൻഡെലോഫ് പറഞ്ഞു. വേദനകൾ ഉണ്ട് എങ്കിലും ടീമിനെ സഹായിക്കുക ആണ് പ്രധനം എന്നും ടീം വിജയിച്ചാൽ തന്റെ പ്രശ്നങ്ങൾ ഒക്കെ താൻ മറക്കുമെന്നും ലിൻഡെലോഫ് പറഞ്ഞു.

Exit mobile version